08:38pm 29 September 2026
NEWS
പേരാമ്പ്രയിൽ യുവതിക്ക് നേരേ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം

23/03/2025  05:03 PM IST
nila
പേരാമ്പ്രയിൽ യുവതിക്ക് നേരേ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം

പേരാമ്പ്രയിൽ യുവതിക്ക് നേരേ ആസിഡ് ആക്രമണം. പൂനത്ത് കാലടി പറമ്പിൽ പ്രബിഷ (29)യെ ആണ് മുൻ ഭർത്താവ് പ്രശാന്ത് ആക്രമിച്ചത്. മുഖത്തും നെഞ്ചത്തും ശരീരത്തിന്റെ പിന്നിലും ​ഗുരുതരമായി പൊള്ളലേറ്റ പ്രബിഷ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ മൂന്നു വർഷമായി പ്രബിഷയും പ്രശാന്തും പിരിഞ്ഞ് കഴിയുകയായിരുന്നു. 

ചെറുവണ്ണൂർ ഗവ.ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് പ്രബിഷക്ക് നേരേ ആസിഡ് ആക്രമണം ഉണ്ടായത്.  പുറം വേദനയെ തുടർന്ന് കഴിഞ്ഞ 18 മുതൽ പ്രബിഷ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 9.30ന് ആശുപത്രിയിലെത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും ആസിഡ് ഒഴിച്ചു.

ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവതിയെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.  പ്രതി പ്രശാന്ത് മേപ്പയ്യൂർ പൊലീസിൽ കീഴടങ്ങി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img